Saturday, January 10, 2009

ഒരു കണ്ണുനീര്‍ തുള്ളിയുടെ പിറവി

ഒരു കണ്ണുനീര്‍ തുള്ളിക്കും പറയുവാനുണ്ടാകും
ഒരു നീര്‍ പിറവി തന്‍ നൊമ്പരങ്ങള്‍
‍എന്തിനോ വേണ്ടി പിറക്കുന്നില്ലോന്നുമേ
എപ്പോഴോ പൊട്ടി പുറപെടുന്നില്ല പോല്‍
‍ഹൃദയത്തിന്‍ ആഴത്തില്‍ സ്മരണ തന്‍ അടിയിലായ്
ഒരു മണി ചിപ്പി തന്‍ ഉള്ളിന്റെ ഉള്ളിലായ്
ഒരു കൊച്ചു നിദ്രയില്‍ ആഴ്ന്നിരിക്കുന്നു ഞാന്‍
‍ഓര്‍മ്മകള്‍ ഹൃദയ കവാടങ്ങള്‍ മുട്ടി തുറക്കുമ്പോള്‍
ഈ കൊച്ചു നിദ്ര തന്‍ അന്ത്യവും ആകുന്നു
സ്മരണ തന്‍ വാതയനങ്ങളും പിന്നിട്ടു
നഷ്ട ദുഖങ്ങള്‍ തന്‍ തേരില്‍ ഞാന്‍ ഓടുന്നു
യഥാര്ത്യമെന്ന കടിഞ്ഞാണ്‍ അഴയുന്നു
വിരഹ ചക്രങ്ങള്‍ തന്‍ താളങ്ങള്‍ മുറുകുന്നു
ഒരു കൊച്ചു ഗദ്ഗദം നിറഞ്ഞു തുളുമ്പുന്നു
ഒരു മാത്രാ കണ്‍കളില്‍ വെറുതെ മടിക്കുന്നു
പിന്നെയോ ഒഴുകുന്നു , ഒഴുകുന്നു പിന്നെയീ
കുഞ്ഞു ചിപ്പിയും ശൂന്യ മാകും വരെ
യഥാര്ത്യമെന്ന കടിഞ്ഞാണ്‍ മുറുക്കുന്നു
രഥ ചക്ര താളങ്ങള്‍ കുറയുന്നു അഴയുന്നു
സ്മരണ കവാടങ്ങള്‍ അടയുന്നു പിന്നെയും
ചിപ്പി തന്‍ ഉള്ളില്‍ ഞാന്‍ വീണ്ടും ഉറങ്ങുന്നു
ഇനിയും ഉണരുവാന്‍ ഒരു യാത്ര തുടരുവാന്‍...............